Loading
Islamic Stories: കലണ്ടര്‍ മാറ്റി വെക്കുമ്പോള്‍....

welcome

analy

Discover Islam DVD

കലണ്ടര്‍ മാറ്റി വെക്കുമ്പോള്‍....

കലണ്ടര്‍ മാറ്റി വെക്കുമ്പോള്‍....


ചുമരില്‍ തൂക്കിയ കലണ്ടര്‍ മാറ്റി വെക്കാന്‍ ഒരുങ്ങുകയാണ് സല്‍മത്ത് . കാല വര്‍ഷങ്ങളുടെ മാറി മറിയലുകളില്‍ എത്രയോ തവണ നാമും ചെയ്തത്. ഭംഗി നിറഞ്ഞ അക്കങ്ങള്‍ക്കും അക്ഷരങ്ങക്കും നിറം മങ്ങി തുടങ്ങാന്‍ നാളുകളേറെ വേണ്ട. ഒരുപാട് അനുഭവങ്ങള്‍ക്ക് സാക്ഷിയാവാന്‍ ഒരു പുതിയ കലണ്ടര്‍ വീണ്ടും. 

പതിവുപോലെ സല്മത്തും ആരോ കൊണ്ട് വന്ന കലണ്ടര്‍ മാറ്റാനോരുങ്ങി. വിറയാര്‍ന്ന കൈകളോടെ... എല്ലാ വര്‍ഷവും കലണ്ടര്‍ മാറ്റുമ്പോള്‍ കിടന്ന കിടപ്പില്‍ നിന്ന് അനങ്ങാന്‍ കഴിയാതെ അനീസ്‌ ചോദിക്കും: അടുത്ത വര്ഷം ഇതു കാണാന്‍ ഞാനുണ്ടാവുമോ ? 

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായ് സല്മത്ത് കേട്ട തന്റെ പ്രിയതമന്റെ ശബ്ദം.... എപ്പോഴും ആ ചോദ്യത്തിനുത്തരം പറയുക സല്മത്ത് തന്നെയാണ്. "ഉണ്ടാവും! ഔരുപാട് വര്‍ഷങ്ങള്‍!! ഈ വര്ഷം ആ ചോദ്യമില്ല..!! അതിനു അനീസ്‌ കാത്തു നിന്നില്ല. 

ചിന്തകള്‍ക്കും സ്വപങ്ങള്‍ക്കും നിറച്ചാര്‍ത്ത് നല്‍കാന്‍ സല്മത്ത് എന്നേ പഠിച്ചു കഴിഞ്ഞു. എത്രപെട്ടെന്നാണ് വര്‍ഷങ്ങള്‍ പോയ്മറഞ്ഞത്‌. കൌമാരത്തിന്റെ സ്വപങ്ങള്‍ക്ക് ചിറകു നല്‍കാന്‍ തന്റെ സ്വന്തമായ് വന്ന അനീസ്ക്ക. ചെറുപ്പക്കാരന്റെ ആവേശവും കുടുംബത്തോടുള്ള സ്നേഹവും വെറുതെയിരിക്കാന്‍ അനീസിന്റെ മനസ്സ് അനുവദിച്ചില്ല. ചെറുപ്പം മുതലേ അദ്ധ്വാന ശീലനയിരുന്നു അനീസ്‌. പക്ഷേ ജീവിക്കാന്‍ കണ്ടെത്തിയ തൊഴില്‍ തന്നെ അനീസിന്റെ സ്വപനങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി ഒപ്പം സല്‍മത്തിന്റെയും. 

വിവാഹം കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും അത് സംഭവിച്ചു. അനീസ്‌ ഡ്രൈവ് ചെയ്ത വാഹനത്തില്‍ മറ്റൊരു വാഹനമിടിച്ച് സ്വപങ്ങളെല്ലാം തകര്‍ത്തു. ഒരുപാട് നാളത്തെ ചികിത്സക്ക് ശേഷം അനീസ്‌ ജീവിതത്തിലേക്ക് തിരിച്ചു വന്നു. സല്‍മത്തിനു അതുമാത്രമായിരുന്നു പ്രാര്‍ത്ഥന തന്റെ പ്രിയപെട്ടവന്റെ ജീവനെങ്കിലും തിരുച്ചു തരണേ എന്ന്. പിന്നെ , നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ ഒരേ കിടപ്പായിരുന്നു അനീസ്‌. ശരീരം മുഴുവന്‍ തളര്‍ന്നു , സ്വന്തമായ് കൈകാലുകള്‍ ഒന്ന് നീകിവെക്കാന്‍ പോലും കഴിയാതെ അനീസ്‌ കിടന്നു സല്മത്തിനു ഒരു കൂട്ടായ് . തന്റെ മനസ്സിലെ സ്വപങ്ങള്‍ക്ക് വര്‍ണങ്ങള്‍ നല്കാന്‍ അനീസ്കക്ക് കഴിയില്ലെന്നറിഞ്ഞിട്ടും സല്മത്ത് തന്റെ പ്രിയതമന്റെ ചാരത്തു നിന്നു പുണ്യങ്ങളുടെ പുലര്‍ക്കാലം സ്വപനം കണ്ട്. തന്റെ ചുറ്റുപാടിലും കേള്‍ക്കുന്ന വാര്‍ത്തകള്‍ക്ക് അവള്‍ ചെവികൊടുത്തില്ല. മക്കളെയും ഭര്‍ത്താവിനെയും ഇട്ടെറിഞ്ഞു ഒളിച്ചോട്ടം(?) നടത്തുന്ന മങ്കമാര്‍ .. "മിസ്സ്ഡ് കോളില്‍" ജീവിതം കണ്ടവര്‍.. എല്ലാവര്ക്കും നോക്കികാണാന്‍ പുതിയൊരു ജീവിതം നല്‍കി സല്മത്ത് ജീവിച്ചു . എന്തിനു സ്വന്തം വീട്ടുകാര്‍ പോലും പറഞ്ഞു . ഇനിയും നില്കണോ നീ അവിടെ!!??. പക്ഷെ എല്ലാം സഹിച്ചു , എല്ലാം ശ്രവിച്ചു സല്മത്ത് അനീസ്ക്കയുടെ ലോകത്ത് കഴിഞ്ഞു. എല്ലാം തകര്‍ന്നപ്പോഴും ജീവന്‍ മാത്രം ബാക്കി തന്ന പടച്ചതമ്പുരാനോട്‌ നന്ദി പറഞ്ഞ് , ഒപ്പം സ്നേഹത്തിന്റെ കുളിര്‍മ്മ നല്കി തന്നെ മാറോടണച്ച അനീസ്ക്കയോടുള്ള കടപ്പാട് തീര്‍ത്ത്. ഇപ്പോള്‍ സല്മത്ത് തനിച്ചാണ്. രണ്ടാഴ്ചകള്‍ക്ക് മുമ്പ് അനീസ്‌ സല്‍മത്തിനെ തനിച്ചാക്കി യാത്ര പറഞ്ഞു. ഈ തവണ ആ ചോദ്യം സല്മത്ത് തന്റെ മനസ്സിനോട് തന്നെ ചോദിച്ചു ... അടുത്ത വര്ഷം കലണ്ടര്‍ മാറ്റാന്‍ ഈ ഞാനുണ്ടാവുമോ ...??